കുട്ടനാട് വേണ്ട പാല മതി , പാലയിൽ കുലുങ്ങാതെ കാപ്പൻ

കോട്ടയം: പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് സംശയലേശമന്യേ വ്യക്തമാക്കി മാണി സി. കാപ്പന്‍. കുട്ടനാട്ടില്‍ മത്സരിക്കാനില്ല. 27 ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു.

ഞാന്‍ മത്സരിച്ച് ജയിച്ച സീറ്റ് തരമോ എന്ന് ചോദിക്കേണ്ട കാര്യമില്ല. എന്റെ സീറ്റാണത്. ഞാന്‍ തന്നെ മത്സരിക്കും. മൂന്നുതവണ മത്സരിച്ച് നാലാമത്തെ തവണയാണ് വിജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കേണ്ട ഗതികേട് എന്‍സിപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുള്ള കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ അയച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റേയും റിവേഴ്സ് ഹവാലയുടേയും കേന്ദ്രമാണെന്നും എന്‍സിപി കത്തില്‍ വ്യക്തമാക്കി. ഫെബ്രുവരി അവസാനം ആറ് മന്ത്രിമാരേയും സ്പീക്കറേയും ഇഡി ചോദ്യം ചെയ്യും. എഡിഎഫില്‍ തുടരുന്നത് എന്‍സിപിയ്ക്ക് ദോഷം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, മുന്നണി വിടാനുള്ള എന്‍സിപിയിലെ നേതാക്കളുടെ നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രന്‍ വിഭാഗം രംഗത്ത് വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →