കർണ്ണാടകത്തിലെ ശിവമോഗയിൽ ക്വാറി സ്ഫോടനത്തിലുണ്ടായ ആൾനാശത്തിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു.
“ശിവമോഗയിൽ ഉണ്ടായ ജീവഹാനിയിൽ ദുഃഖിക്കുന്നു. സന്തപ്ത കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദുരന്തത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും സംസ്ഥാന ഗവൺമെന്റെ ചെയ്തുവരികയാണ് . ” – പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

