എന്‍ഡോസള്‍ഫാന്‍ ബാധിതയോട്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ട നടപടി പിന്‍വിലക്കണമെന്ന ആവശ്യവുമായി വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ഇരിയ കാഞ്ഞിരക്കടുത്ത്‌ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതയായ കുടുംബത്തോട്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ട്‌ വില്ലേജോഫീസര്‍ നല്‍കിയ നോട്ടീസ്‌ പിന്‍വലിക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ് ‌ പ്രദീപ്‌ കുമാര്‍ ആവശ്യപ്പെട്ടു .തുടര്‍ന്ന്‌ യൂത്ത കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വില്ലേജ്‌ ഓഫീസറെ ഉപരോധിച്ചു. ദുരിത ബാധിതയായ ശ്രീനിഷയോടും കുടുംബത്തോടുമാണ്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

സായ്‌ ഗ്രാമത്തില്‍ സത്യസായി ബാവ ട്രസ്റ്റ് നിര്‍മ്മിച്ച് സര്‍ക്കാരിന്‌ നല്‍കിയ 45 വീടുകളില്‍ 23 എണ്ണവും ജില്ലാ ഭരണകൂടം ഇതുവരെ അര്‍ഹരായവര്‍ക്ക് കൈമാറിയിട്ടില്ല. അപ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ അര്‍ഹയായ ശ്രീനിഷയോടം കുടുംബത്തോടും അവര്‍ പട്ടികയിലില്ലെന്ന കാര്യം പറഞ്ഞ്‌ വീടൊഴിയാന്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മരുഷ്യത്തരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഉപരോധം നടത്തിയത്‌. നോട്ടീസ്‌ പിന്‍വലിച്ച്‌ കുടുംബത്തിന്‌ പട്ടയം ഉള്‍പ്പെടയുളള രേഖകള്‍ നല്‍കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →