ഇലക്‌ട്രിക്ക് ജോലി ചെയ്യുന്നതിനിടെ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുനാവായ: ലോറിയിലെ ഇലക്‌ട്രിക്ക് ജോലി ചെയ്യുന്നതിനിടെ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.

തിരുനാവായ പെട്രോള്‍ പമ്പിന് സമീപത്തെ ഇലക്‌ട്രിക് വര്‍ക് ഷോപ്പിലെ ജീവനക്കാരനായ പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന്‍ ആകാശ്(18) ആണ് അപകടത്തില്‍ മരിച്ചത്.

ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങി ആകാശ് അപകടത്തില്‍പ്പെടുകയായിരുന്നു. മരിച്ച ആകാശ് ഒരാഴ്ചയായി ഇവിടെ ജോലിക്കെത്തിയിട്ട്.

അപകടം നടന്ന ഉടനെ കോട്ടക്കല്‍ മിഷന്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →