ശ്രീലങ്കന്‍കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്

കൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞോയെന്ന് വ്യക്തമല്ല. കൂട്ടിയിടിയുടെ ഫലമായി നാവികസേനയുടെ കപ്പലിനും തകരാറുണ്ടായി. അതേസമയം, തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍ ബോട്ട് തിങ്കളാഴ്ച ഡെല്‍ഫ്റ്റ് ദ്വീപിന്റെ വടക്കുപടിഞ്ഞാറായി സമുദ്രാതിര്‍ത്തിയുടെ എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മല്‍സ്യബന്ധന ബോട്ടുകളെ പിടികൂടുന്നതിനായി ശ്രീലങ്കന്‍ നാവികസേന പട്രോളിങ് നടത്തുന്നതിനിടെയാണ് മല്‍സ്യബന്ധന ബോട്ടുമായി ശ്രീലങ്കന്‍ നാവികസേനയുടെ കപ്പല്‍ കൂട്ടിയിടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →