ഗുരു ഗോബിന്ദ് സിംഗിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്: പ്രധാനമന്ത്രി

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ അദ്ദേഹത്തിന്റെ  ജന്മദിനത്തോടനുബന്ധിച്ചുള്ള പ്രകാശ പർവ്വത്തിൽ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി വണങ്ങി. പ്രധാൻ മന്ത്രി ആവാസ് യോജന – ഗ്രാമിന് കീഴിൽ യുപിയിലെ ആറ് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ധനസഹായം നൽകിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകാശ പർവ്വ ദിനത്തിൽ പ്രധാനമന്ത്രി ഗുണഭോക്താക്കളെ ആശംസിക്കുകയും ചെയ്തു . ഗുരു സാഹിബ് തന്നോട് വളരെ കൃപ  കാണിക്കുകയും സേവിക്കാൻ ധാരാളം അവസരങ്ങൾ നൽകുകയും ചെയ്തുവെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. സേവനത്തിന്റെയും സത്യത്തിന്റെയും പാത പിന്തുടരുമ്പോൾ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഗുരു സാഹിബിന്റെ ജീവിതവും സന്ദേശവും നമ്മെ പ്രചോദിപ്പിക്കുന്നു. ഈ ശക്തിയും ധൈര്യവും സേവനത്തിന്റെയും സത്യത്തിന്റെയും മനോഭാവത്തിൽ നിന്ന് ഉരുത്തിരിയുന്നതാണെന്നും ഗുരു ഗോബിന്ദ് സിംഗ് ജി കാണിച്ച ഈ പാതയിലാണ് രാജ്യം നീങ്ങുന്നതെന്നും ശ്രീ മോദി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →