മൊബൈല്‍ ആപ്പ് വായ്പാ തട്ടിപ്പ് : അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം:മൊബൈല്‍ ആപ്പ് വായ്പ്പാ തട്ടിപ്പുകേസില്‍ അേേന്വഷണത്തിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം , ക്രൈം ബ്രാഞ്ച് ഏറണാകുളം റേഞ്ച് ഐ.ജി. അഗര്‍വാളിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.

എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷ്‌കുമാര്‍ ,ക്രൈംബ്രാഞ്ച് എസ്പിമാരായ സാബു മാത്യു, എംജെ സോജന്‍, ഡിവൈഎസ് പി മാരായ വി.വിക്രമന്‍, കെ.ആര്‍.ബിജു, അനില്‍കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും.

തട്ടിപ്പുസംഘത്തിന് മറ്റുസംസ്ഥാനങ്ങലില്‍ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉളളതിനാല്‍ മറ്റുസംസ്ഥാനങ്ങളിലെ പോലീസ് ,സിബിഐ,ഇന്‍റര്‍പോള്‍ എന്നിവരുടെ സഹായത്തോടെയായിരിക്കും അന്വേഷണം.

ഓണ്‍ലെന്‍ വായ്പാ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കേസുകള്‍ ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും ഡിജിപി നിര്‍ദ്ദേശം നല്‍കി. അവയുടെ വിവരങ്ങള്‍ അന്വേഷണ സംഘം ഉടന്‍ ശേഖരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →