തിരുവനന്തപുരം: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വഞ്ചന, ഗൂഢാലോചന എന്നീ ഐ പി സി വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
500 കോടിയുടെ അഴിമതിക്കേസില്‍ കശുവണ്ടി വികസന കോര്പ്പറേഷന് എംഡിയായിരുന്ന കെ.എ. രതീഷ്, ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്. ചന്ദ്രശേഖരന്, കരാറുകാരന് ജയ്മോഹന്‍ ജോസഫ് എന്നിവരാണ് പ്രതികള്‍.
അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് ബദലായാണ് നടപടി.
പിസി ആക്ട് പ്രകാരമാണ് പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി വേണ്ടത്. എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ഈ സാധ്യത ഉപയോഗിച്ചാണ് സിബിഐ കുറ്റപത്രം നൽകിയത്.

