ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പ് കുറയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രം.
25 ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്ത് വാക്സിന് കുത്തിവയ്പ്പെടുത്തവരുടെ എണ്ണമെന്ന് വ്യക്തമാക്കിയാണ് കേന്ദ്രത്തിൻ്റെ കുറ്റപ്പെടുത്തൽ.
വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവയ്പ്പ് കുറയുന്നതെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിലാണ് വാക്സിന് കുത്തിവയ്പ്പില്‍ വൻ തോതില്‍ കുറവ് പ്രകടമായത്.

