ചിറയിന്‍ കീഴ്: അഞ്ചുതെങ്ങില്‍ ഒരേഗുണ്ടാ സംഗം രണ്ടിടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗത്തിനടക്കം അഞ്ചുപേര്‍ക്ക് വെട്ടേറ്റു. അഞ്ചുതെങ്ങ് പോസ്‌റ്റോഫീസിന് സമീപം യുഎസ്‌എ മെന്‍സ് വെയര്‍ സ്ഥാപനത്തിന്‍റെ ഉടമകളായ കിരണ്‍ ജോസഫ് (19), ജിതിന്‍ ജോസഫ് (17), കടയില്‍ ഉണ്ടായിരുന്ന ഡാനിയേല്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിരണ്‍ സിപിഐഎം അഞ്ചുതെങ്ങ് ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ ഏരിയാ എക്‌സിക്യൂട്ടീവ് അംഗവുമാണ്. 2021 ജനുവരി 16 ശനിയാഴ്‌ച രാത്രി ഏഴരക്കാണ് സംഭവം. രണ്ട് ബൈക്കിലെത്തിയ അഞ്ചുപേര്‍ കടക്കുസമീപം നാടന്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വടിവാളുമായി കടയില്‍ കയറിയാണ് ആക്രമിച്ച്‌ത്. കടയടിച്ച് തകര്‍ക്കുകയും ചെയ്‌തു. തടയാനെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തി സംഘം രക്ഷപെടുകയായിരുന്നു..
ഇതേ അക്രമി സംഘം അഞ്ചുതെങ്ങ് മീരാന്‍ കടവ് പാലത്തി്‌ന സമീപത്തെ ജ്യൂസ് കടയില്‍ വെച്ച് കടക്കാവൂര്‍ സ്വദേശികളായ ആകാശ് (17), അരുണ്‍ (18) എന്നിവരെയും വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇവിടെയും നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമണം നടത്തിയത്. സാരമായി പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഈ സംഘം തോണിക്കടവ്, ചമ്പാവ് എന്നിവിടങ്ങളിലും ആക്രമണം നടത്തിയിരുന്നു.
കടക്കാവൂര്‍ പോലീസും അഞ്ചുതെങ്ങ് പോലീസും പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നു.

