ഒളിച്ചിരുന്ന രണ്ട് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ സൈന്യം വെടിവച്ചു കൊന്നു

പെഷവാർ: പാകിസ്ഥാൻ സുരക്ഷാ സേന തിങ്കളാഴ്ച(18/01/21) രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ഒളിത്താവളത്തിൽ റെയ്ഡ് നടത്തി രണ്ട് താലിബാൻ ഭീകരരെ കൊലപ്പെടുത്തി.

ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് രണ്ടു പേരെ സൈന്യം വെടിവച്ചു കൊന്നത്. മൂന്നാമതൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് മാസം മുമ്പ് മേഖലയിൽ നടന്ന ബോംബ് ആക്രമണത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനിക പ്രസ്താവനയിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മുൻ ആദിവാസി മേഖലകളിൽ സൈനികർക്കെതിരായ ആക്രമണങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ശക്തമായിരുന്നു.

വടക്കൻ, തെക്കൻ വസീറിസ്ഥാൻ ജില്ലകൾ പ്രാദേശിക, വിദേശ തീവ്രവാദികളുടെ പ്രധാന താവളമായി പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →