തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെളളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 71 കാരനായ ബാലരാജ്, ഇയാളുടെ മകന്‍രാജ്(45)എന്നിവര്‍ അറസ്റ്റിലായി.രാജിന്റെ ഭാര്യയുടെ ബന്ധുവിന്റെ മക്കളായ ഏഴും പരിനൊന്നും വയസ് പ്രയമുളള പെണ്‍കുട്ടികളെയാണ് ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസറ്റ് ചെയ്തത്.
കുട്ടികളുടെ അസ്വാഭാവികതയും ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയില്‍ പെട്ടിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ കുട്ടികളില്‍ നിന്നും വിവരം മനസിലാക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനെ സമീപിക്കുകയും ചെയ്തു. പിടിയിലായ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.