കെ.വി. വിജയദാസ്​ എം.എൽ.എ അന്തരിച്ചു

തൃശൂർ​: കോങ്ങാട്​ എം.എൽ.എ കെ.വി. വിജയദാസ്​ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ച്​ തൃശൂർ​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രക്തസമ്മർദവും ധാതുലവണങ്ങൾ, ഓക്​സിജൻ എന്നിവയുടെ ഏറ്റക്കുറച്ചിലും കാരണം ആരോഗ്യനില കൂടുതൽ സങ്കീർണാവസ്​ഥയിലാവുകയായിരുന്നു​.
സി.പി.എം നേതാവായ ഇദ്ദേഹം 2011 മുതൽ കോങ്ങാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്​. 1975ൽ കെ.എസ്.വൈ.എഫ് പ്രവർത്തകനായാണ്​ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്​. 1996ൽ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റായി ചുമതലയേറ്റു. പാലക്കാട്​ എലപ്പുള്ളി സ്വദേശിയാണ്​. പിതാവ്​: കെ. വേലായുധൻ. മാതാവ്​: എ. താത. ഭാര്യ: വി. പ്രേംകുമാരി. രണ്ട്​ മക്കളുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →