കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കവാടത്തിൽ കല്ല് ഇളകി വീണു

തൃശൂർ : കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് മലയില്‍നിന്ന്‌ കല്ല് വീണ് കോണ്‍ക്രീറ്റ് കവാടത്തില്‍ ദ്വാരം വീണു.

ഞായറാഴ്‌ച ഉച്ചയ്ക്ക് 12.30-ന് തുരങ്കമുഖത്ത് സുരക്ഷാ ഭീഷണിയുള്ള പാറക്കല്ലും മണ്ണും നീക്കുന്ന പണി നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

വീഴ്‌ചയുടെ ആഘാതത്തില്‍ തുരങ്കത്തിനു വെളിയില്‍ നിര്‍മിച്ചിട്ടുള്ള കമാനാകൃതിയിലുള്ള കോണ്‍ക്രീറ്റ് കവാടത്തില്‍ ഒന്നരമീറ്റര്‍ വ്യാസമുള്ള ദ്വാരമാണ് ഉണ്ടായത്.

നൂറടിയോളം ഉയരത്തില്‍നിന്നാണ് കല്ല് വീണത്. കുതിരാന്‍മല തട്ടുകളാക്കിത്തിരിച്ച് മണ്ണിടിച്ചില്‍ തടയാനുള്ള പണികള്‍ ഒരു മാസമായി നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കല്ല് ഇളകി വീണത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →