മൂന്ന് ദിവസം: രാമക്ഷേത്രത്തിന് ലഭിച്ചത് 100 കോടി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി മൂന്ന് ദിവസം കൊണ്ട് ലഭിച്ചത് 100 കോടി രൂപ.ഇതുവരെ സംഭാവനയായി ലഭിച്ചത് നൂറു കോടി രൂപ. ക്ഷേത്രനിര്‍മാണത്തിനായി രൂപീകരിച്ച രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പൂര്‍ണമായിട്ടില്ലെന്നും എന്നാല്‍, സംഭാവന നൂറു കോടിയായെന്നാണു ലഭിച്ച റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ നീണ്ടുനില്‍ക്കുന്ന ധനസമാഹരണ യജ്ഞത്തിനാണു ട്രസ്റ്റ് തുടക്കമിട്ടിരിക്കുന്നത്. നിര്‍മാണം തുടങ്ങി 39 മാസത്തിനുള്ളില്‍ ക്ഷേത്രം പൂര്‍ത്തിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →