നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി പുതപ്പിച്ച സംഭവം, യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച

പാലക്കാട്: നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കാെടി പുതപ്പിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച. ഇക്കാര്യം ആവശ്യപ്പെട്ട് പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.

ഗാന്ധി പ്രതിമയിൽ  ബിജെപി പതാക പുതപ്പിച്ചതിന് പുറകിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോൺ കാൾഹിസ്റ്ററി പരിശോധിക്കണമെന്നും യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.

പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി തുടർ ഭരണത്തിൽ എത്തിയ ബിജെപി ഭരണസമിതിയെ അപമാനിക്കുന്നതിനായി കോൺഗ്രസ്സും സിപിഎമ്മും തുടർച്ചയായി അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് യുവമോർച്ച ജില്ലാ അധ്യക്ഷൻ ആരോപിച്ചു.
 
അറസ്റ്റിലായ വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് പോലീസ്
പരാമർശിക്കാത്തത് ഉന്നതതല സമ്മർദം മൂലമാണെന്ന് തെളിഞ്ഞിരിക്കുന്നു. സംഭവത്തിന് പുറകിൽ ബിജെപി അല്ല എന്ന് തെളിഞ്ഞതോട് കൂടി കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച രാഷ്ട്രീയ സംഘടനകൾ പരസ്യമായി മാപ്പുപറയാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോർച്ച ജില്ലാ സെക്രട്ടറി നവീൻ വടക്കന്തറ ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ബാബു വെണ്ണക്കര മണ്ഡലം ട്രഷറർ രമേഷ് കണ്ണാടി, മോഹൻദാസ് വെണ്ണക്കര, അശോക് പുത്തൂർ, എൽ സുഭാഷ്, ശ്രീജിത്ത് കണ്ണാടി, ഷീബ ബിനു എന്നിവർ നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →