പട്ടാമ്പി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 19 – കാരൻ അറസ്റ്റിലായി. വല്ലപ്പുഴ ചെറുകോട് ചക്കാലം കുന്നത്ത് മുഹമ്മദ് അജ്മലിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ അജ്മൽ കാറിൽ കൂട്ടിക്കൊണ്ടുവന്ന് പട്ടാമ്പിയിലെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
202l ജനുവരി 12 നാണ് സംഭവം. സ്കൂളിലേയ്ക്ക് പോയ പെൺകുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. തുടർന്ന് 14 ന് ഉച്ചയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.