കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു

കോഴിക്കോട് : കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു.ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല.

15-1-2021 ഉച്ചയ്ക്ക് 3.30 യോടെ ആയിരുന്നു സംഭവം. ഗ്യാസ് കുറ്റികള്‍ നിറച്ച ലോറി മംഗലാപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു. കൊടശ്ശേരിയില്‍ വച്ച്‌ ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്.

നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടന്ന് ആളി പടർന്നു. പിന്നീട് കൊയിലാണ്ടി പേരാബ്ര, വെള്ളിമാട്കുന്ന്, നരിക്കുനി എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 6 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തിലെ 342 സിലിണ്ടറുകള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →