ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മജനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പരിഭാന്തരായ പ്രദേശവാസികള്‍ സുരക്ഷ തേടി വീടുകളില്‍ നിന്നും പുറത്തേക്കോടി.
ഒരു ഹോട്ടലിനും വെസറ്റ് സുലവേസി ഗവര്‍ണ്ണറുടെ ഓഫീസിനും സാരമായ കേടുകാടുകള്‍ സംഭവിച്ചു. വൈദ്യുതി വിതരണം തടസപ്പെട്ടതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. മണിക്കൂറുകള്‍ക്ക മുമ്പ് ഇവിടെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.