ഭോപ്പാൽ: അഖിൽ ഭാരതീയ ഹിന്ദു മഹാസഭയുടെ ഗ്വാളിയോർ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സേയ്‌ക്കായി സമർപ്പിച്ച ലൈബ്രറി , തുറന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ ജില്ലാ അധികൃതർ അടച്ചുപൂട്ടി.
ഗോഡ്സെ ലൈബ്രറിയ്‌ക്കെതിരെ നിരവധി പരാതികളും വിമർശനാത്മക സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സെക്ഷൻ 144 ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഓഫീസിൽ നിന്ന് പുസ്തകങ്ങളും പോസ്റ്ററുകളും ബാനറുകളും പിടിച്ചെടുത്തിട്ടുണ്ട്.
“ഞങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചേരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ചെയ്തു. എന്നാൽ ക്രമസമാധാന നില തകർക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല, അതിനാൽ ലൈബ്രറി അടച്ചു. ”ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് ജൈവീർ ഭരദ്വാജ് പറഞ്ഞു.
2017 ൽ ഹിന്ദു മഹാസഭ ഗോഡ്‌സെ പ്രതിമ സ്ഥാപിച്ച മഹാസഭാ അംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇത്തവണ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത പോലീസ് നടപടിയ്ക്കെതിരെ കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്.