ഹൈദരാബാദ്: ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന്‍ ബ്രസീലില്‍ വിതരണം ചെയ്യുന്നതിനായി പ്രെസിസ മെഡിമെന്റിസെന്റോസുമായി കരാര്‍ ഒപ്പിട്ടു. കയറ്റുമതി സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രെസിസ മെഡിസെന്റോസില്‍ നിന്നുള്ള സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്‌സ് സംഘം ഹൈദരാബാദിലെ ഭാരത് ബയോടെക് സന്ദര്‍ശിച്ചിരുന്നു.
ലോകത്തെമ്പാടുമുള്ള ജനങ്ങളിലേക്ക് വാക്സിനുകള്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഭാരത് ബയോടെക് പത്രക്കുറിപ്പില്‍ പറഞ്ഞു. നിര്‍മാണ വേളകളില്‍ കൊവാക്സിന്‍ വൈറസുകളോട് മികച്ച പ്രതികരണം നടത്തിയതായി ബോധ്യപ്പെട്ടാതായും ഭാരത് ബയോടെക് മേധാവി കൃഷ്ണ എല്ല പറഞ്ഞു. കൊവാക്‌സില്‍ ബ്രസീന്‍ ജനതക്കായി നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭാരത് ബയോടെക്കിന്റെ വാക്സിന്‍ നിര്‍മാണം ലോകോത്തര നിലവാരം പുലര്‍ത്തിയതായി ബോധ്യപ്പെട്ടതായി പ്രെസിസ മെഡിസെന്റോസിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഡയറക്ടര്‍ ഇമാനുവേല മെഡ്രേഡ്‌സ് പറഞ്ഞു.