പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉഗാണ്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചു

കംപാല: മൂന്നു ദശകമായി യുഗാണ്ടയുടെ പ്രസിഡന്റായി തുടരുന്ന യോവേരി മുസെവേനിയ്ക്ക് കാലാവധി നീട്ടികിട്ടുമോ എന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് ഉഗാണ്ട. നിരവധി ഉപയോക്താക്കള്‍ ഫേസ്ബുക്കും വാട്ട്സ്ആപ്പും ആക്സസ്സുചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസെവേനിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നിരവധി അക്കൗണ്ടുകള്‍ തിങ്കളാഴ്ച ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അധികാരത്തില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്ന അദ്ദേഹത്തിന് പദവിയൊഴിയാന്‍ താല്‍പര്യമില്ല. പാര്‍ലമെന്റിനെ ഉപയോഗിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം നടന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി പ്രചാരണം നടത്തിയതിന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെയും അവരുടെ അണികളെയും പ്രചാരണ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ കംപാലയിലേക്ക് പോകുന്ന സൈനിക വാഹനങ്ങളുടെ സംഘത്തെ കാണിച്ചിരുന്നു. അതേസമയം, താന്‍ സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രതിപക്ഷ ഭീഷണിയുള്ളതിനാല്‍ വോട്ടുചെയ്യാന്‍ വരുന്നതില്‍ ആശങ്കപ്പെടുന്ന ഏതൊരു ഉഗാണ്ടക്കാരനെയും സൈന്യം സംരക്ഷിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →