തിരുവനന്തപുരം: താന്‍ ഇനി മത്സരിക്കാനില്ലെന്ന് സിപിഐ നേതാവും മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍ . മൂന്നുതവണയില്‍ കൂടുതല്‍ ആരും മത്സരിക്കേണ്ട കാര്യമില്ലെന്നും ഒരാള്‍ 15 വര്‍ഷം എംഎല്‍എ ആയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ സീറ്റ് നിര്‍ണ്ണായകമാണെങ്കിലും താന്‍ ഇനി മത്സരിക്കുന്നില്ലെന്നാണ് സുനില്‍കുമാറിന്റെ നിലപാട്.
കയ്‌പ്പമംഗലത്തുനിന്നും തൃശൂരിലക്കുമാറിയ സുനില്‍ കുമാറിലൂയൊണ് ഇടത് മുന്നണി കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്തത് . ഇത്തവണയും സുനില്‍കുമാര്‍ തന്നെ മത്സരി്‌കണമെന്ന് ഇടത് മുന്നണിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ സുനില്‍ കുമാറിന് മാത്രമായി എത്രത്തോളം ഇളവ് നല്‍കാനാവുമെന്നതാണ് സിപിഐയുടെ പ്രശ്‌നം. മന്ത്രി കെ രാജു മത്സര രംഗത്തുനിന്നും പിന്‍മാറുമെന്നും നേരത്തേ അഭിപ്രയപ്പെട്ടിരുന്നു.

