മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പൂന സ്വദേശിനിയായ 21 കാരിയാണ് പരാതി നൽകിയത്.
നാഗ്പൂരില്‍നിന്നു പൂനയിലേക്കു പോയ സ്വകാര്യ ആഡംബര ബസിൽ വെച്ച് ക്ലീനർ തന്നെ ഭീഷണിപ്പെടുത്തി രണ്ടു തവണ പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു.
വാഷിം ജില്ലയിലാണു സംഭവം നടന്നത്. ഇതേതുടര്‍ന്നു പൂനയിലെ രഞ്ജന്‍ഗാവ് പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതി മലേഗാവ് പോലീസ് സ്റ്റേഷനിലേക്കു കൈമാറി.
ക്ലീനറെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

