കുറുവിലങ്ങാട്: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. ഉഴവൂര്‍ കരിനെച്ചി ശങ്കരാശേരിയില്‍ സോമന്റെ ഭാര്യ വിജയമ്മ(50) ആണ് മരിച്ചത്.
12 – 1 – 2021 ചൊവ്വാഴ്ച രാവിലെ രണ്ട് യാത്രക്കാരുമായി കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡില്‍ തെറിച്ചുവീണ വിജയമ്മയുടെ ദേഹത്തേക്ക് ഓട്ടോറിക്ഷ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. യാത്രക്കാർക്ക് പരിക്കില്ല

