കോ​വി​ഡ് വ്യാ​പ​നം അതിരൂക്ഷം, മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ

ക്വാ​ലാ​ലം​പു​ര്‍: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ
പ്ര​ഖ്യാ​പി​ച്ചു. മ​ലേ​ഷ്യ​ന്‍ രാ​ജാ​വ് അ​ല്‍-​സു​ല്‍​ത്താ​ന്‍ അ​ബ്ലു​ള്ള​യാ​ണ് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്തു​ട​നീ​ളം ഇത് ബാധകമാണ്. കോ​വി​ഡ് വ്യാപനം കുറഞ്ഞില്ലെങ്കിൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീട്ടിയേക്കും. പ്ര​ഖ്യാ​പ​ന​ത്തോ​ടെ
മ​ലേ​ഷ്യ​യി​ലെ പാ​ര്‍​ല​മെ​ന്‍റി​നെ​യും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും താ​ല്‍​ക്കാ​ലി​ക​മാ​യി നി​രോ​ധിച്ചിട്ടുണ്ട്.

പ്ര​ധാ​ന​മ​ന്ത്രി മു​ഹ​യ്ദ്ദീ​ന്‍ യാ​സി​ൻ രാ​ജാ​വി​നോ​ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. മലേഷ്യയിൽ സർക്കാർ പ്ര​തി​സ​ന്ധി​ നേരിടുന്ന സാഹചര്യത്തിൽ സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നാണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാപിച്ചതെന്ന് വി​മ​ര്‍​ശ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →