ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്‌ കേരളത്തിന്‌ അഞ്ചാം തവണയും

തിരുവനന്തപുരം: ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്‌ കേരളത്തിന്‌ . തുടര്‍ച്ചയായ അഞ്ചാം തവണയാണ്‌ കേരളത്തിന്‌ ഈ അവാര്‍ഡ്‌ ലഭിക്കുന്നത്‌. വൈദ്യുതി മന്ത്രി എംഎം മണിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. വൈദ്യുതി ഉദ്‌പ്പാദനത്തിന്‌ പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഈ അവാര്‍ഡ്‌ എന്ന്‌ വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു.

സൗരോര്‍ജ്ജ പദ്ധതി സംസ്ഥാനത്ത്‌ കൂടുതല്‍ വ്യാപിപ്പിച്ച്‌ ഊര്‍ജ്ജോത്‌പാദനം കൂട്ടാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു, ചെറുകിട ഊര്‍ജ്ജ പദ്ധതികള്‍ സംരക്ഷിച്ചും ഊര്‍ജോത്‌പാദനം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ 4100 ദശലക്ഷം യൂണറ്റ്‌ വൈദ്യുതിയാണ്‌ ലാഭിക്കാനായത്‌. കഴിഞ്ഞ വര്‍ഷം മാത്രം 581 ദശലക്ഷം യൂണിറ്റ്‌ വൈദ്യൂതി ലാഭിച്ചു. നീതി ആയോഗ്‌ തയ്യാറാക്കിയ ഊര്‍ജ്ജകാര്യ ക്ഷമത സൂചികയില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടാന്‍ കേരളത്തിനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →