രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം: എല്ലാരംഗത്തും പരാജയപ്പെട്ട ഒരു സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യുഡിഎഫ് തീരുമാനിച്ചു. അതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് ആരംഭിക്കും .കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുളള വിവിധ കക്ഷിനേതാക്കളും ജാഥയില്‍ പങ്കെടുക്കും.

കോവിഡാനന്തര കേരളത്തിലെ ജനങ്ങള്‍ പട്ടിണിയും പ്രയാസവും നേരിടുകയാണ്. കോവിഡ് രോഗികളെ പരിശോധിക്കാന്‍പോലും സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നില്ല. കഴിഞ്ഞ നാലര വര്‍ഷക്കാലമായി ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സര്‍ക്കാര്‍ അദികാരത്തിലിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പ്രകന പത്രിക തയ്യാറാക്കാന്‍ ബെന്നി ബഹ്നാന്‍ അദ്ധ്യക്ഷനായ സമതിയെ യുഡിഎഫ് യോഗം നിയോഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →