ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഇരട്ടിയാവുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി സപ്തംബര്‍ മാസത്തോടെ ഇരട്ടിയാവുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരത, വികസന കൗണ്‍സില്‍ നടത്തിയ പരിശോധനയിലാണ് ബാങ്കുകളുടെ മൊത്തം എന്‍പിഎ(നിഷ്‌ക്രിയ ആസ്തി) അനുപാതം നിലവിലെ 7.5 ശതമാനത്തില്‍ നിന്ന് ഇരട്ടിയാകുമെന്ന് വ്യകതമായത്. കൊവിഡ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടിയാണ് ബാങ്കിന്റെ ജാഗ്രത നിര്‍ദേശം.ഓഹരി ഉടമകളുടെ പുനര്‍-ഉത്തേജനം ഇല്ലെങ്കില്‍ സെപ്റ്റംബറോടെ നാല് ബാങ്കുകള്‍ മിനിമം മൂലധന നില കൈവരിക്കുന്നതില്‍ പരാജയപ്പെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.നിക്ഷേപകര്‍ക്ക് പണം നല്‍കാനാവാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്ന വസന്തദ നഗരി സഹകാരി ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയത് സംബന്ധിച്ച് പ്രതികരിക്കവെയാണ് ആര്‍ബിഐ മറ്റ് ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മഹാരാഷ്ട്ര ആസ്ഥാനമായ ബാങ്കിന് ഇപ്പോഴത്തെ നിക്ഷേപകര്‍ക്ക് പണം നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →