ബംഗളൂരു: റിട്ടേഡ് ജഡ്ജിയില്‍ നിന്ന് 8.27 കോടി രൂപ തട്ടിയെടുത്ത ജ്യോതിഷിയെ ബംഗളൂരു പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.2018 ജൂണ്‍ മുതല്‍ 2019 നവംബര്‍ വരെ യുവരാജ് 8.27 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുന്‍ ജഡ്ജി വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.നിരവധി വഞ്ചന കേസുകളില്‍ പ്രതിയായ ഇയാള്‍ വിരമിച്ച ജഡ്ജി ഇന്ദ്രകല ബി എസിനെയാണ് കബളിപ്പിച്ചത്. ഇയാളുടെ വസതിയില്‍ നടത്തിയ തിരച്ചിലില്‍ 26 ലക്ഷം രൂപ പണവും 91 കോടി രൂപയുടെ ചെക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുക്കലാണ് ഇയാളുടെ പ്രധാനജോലിയെന്ന്് പോലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. തനിക്ക് ഭാവി പ്രവചിക്കാന്‍ കഴിയുമെന്ന് പറഞ്ഞ യുവരാജ് മുന്‍ ജഡ്ജിയോട് അവര്‍ ഉയര്‍ന്ന പദവിക്ക് വിധിക്കപ്പെട്ടതായും ദില്ലിയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ നിങ്ങളെപ്പോലുള്ള വനിതാ സ്ഥാനാര്‍ത്ഥികളെയാണ് ഉന്നത സ്ഥാനങ്ങള്‍ക്കായി പരിഗണിക്കുന്നതെന്ന് വിശ്വിപ്പിക്കുകയും ചെയ്‌തെന്നാണ് ജഡ്ജിയുടെ പരാതിയിലുള്ളത്. ഉന്നത പദവിയിലെത്താന്‍ പാര്‍ട്ടി ഫണ്ട് നല്‍കണമെന്ന് പറഞ്ഞു. ഇതിനായാണ് വീടും സ്ഥലവും അടക്കം വിറ്റ് പണം നല്‍കിയതെന്നും പരാതിയിലുണ്ട്.
റിട്ടേഡ് ജഡ്ജിയില്‍ നിന്ന് 8.27 കോടി രൂപ തട്ടിയെടുത്ത ജ്യോതിഷിയെ ബംഗളൂരു പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
