ഫെയസ്‌ ബുക്കിലൂടെ പരിചയപ്പെട്ട യുവാവ്‌ യുവതിയുമായി കടന്നു

ചിറ്റാരിക്കാല്‍: ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവ്‌ യുവതിയുമായി കടന്നു. വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍കിടന്ന 15കാരി യുവതിയെയാണ്‌ അര്‍ദ്ധരാത്രി ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്‌. മകളെ കാണാതെ ബഹളം വച്ച മാതാവും വീട്ടുകാരും പരിസര വാസികളും വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ചിറ്റാരിക്കാല്‍ പോലീസ്‌ സബ്‌ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട യുവാവാണ്‌ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന മനസിലായത്‌. പുലര്‍ച്ചയോടെ പെണ്‍കുട്ടിയെ കണ്ടെത്തി. അതോടെ യുവാവ്‌ മുങ്ങുകയും ചെയ്‌തു.

രാത്രി ഏറെ വൈകിയാണ്‌ പെണ്‍കുട്ടി കിടപ്പുമുറിയില്‍ ഇല്ലെന്നകാര്യം മാതാവിന്റെ ശ്രദ്ധയില്‍ പെടുന്നത്‌. പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുന്നതിനിടെയാണ്‌ 26 കാരനായ കാറ്ററിംഗ്‌ ജോലിക്കാരനെ പരിചയപ്പെടുന്നത്‌.പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ കുട്ടിയെ വൈദ്യ പരിശോധനക്ക്‌ വിധേയയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →