ആലപ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൈവിക പ്ലാന്‍റ് നേഴ്‌സറികള്‍ക്ക് തുടക്കമാവുന്നു. ഗുണനിലവാരമുളള ഫലവൃക്ഷതൈകള്‍ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 21 കുടുംബശ്രീകളുടെ നേതൃത്വത്തില്‍ 35 നഴ്‌സറികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
അഞ്ച് സെന്‍റു മുതല്‍ രണ്ടരഏക്കര്‍ വരെ വിസ്‌തൃതിയുളളതാണ് നഴ്‌സറികള്‍. പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവ പരിപാലിക്കുന്നത്. അലങ്കാര ചെടികള്‍, തെങ്ങിന്‍തൈകള്‍,കുരുമുളക്, മാവ് ,പ്ലാവ് തുടങ്ങി വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കുന്നതു മുതല്‍ കൃഷിക്ക് ആവശ്യമായ എല്ലാ തൈകളും ഈ നഴ്‌സറികളില്‍ നിന്ന് ലഭിക്കും.
ഹരിത കേരള മിഷന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് ഒരുകോടി വൃക്ഷതൈകള്‍ നടുന്ന പദ്ധതിയുടെ ഭാഗമായി ജൈവീക കുടുംബശ്രീ പ്ലാന്‍റ് നഴ്‌സറികളില്‍ നിന്നാണ് കൃഷിഭവനിലേക്ക് തൈകള്‍ വിതരണം ചെയ്‌തത്.

