കൊച്ചി: കൊച്ചിയില്‍ വടുതലയോടടുത്തു കിടക്കുന്ന ചേരനല്ലൂര്‍ പഞ്ചായത്തിലെ കുറുങ്കോട്ട് ദ്വീപില്‍ കോവിഡ് വ്യാപനം രൂക്ഷമായി. നിലവില്‍ ഇവിടെ 28 പേര്‍ കോവിഡ് പോസറ്റീവാണ് . ദ്വീപില്‍ ആകെയുളളത് 88 കുടുംബങ്ങളാണ്. ഇതില്‍ ഒട്ടുമിക്ക വീടുകളിലും കോവിഡ് പിടിമുറുക്കികഴിഞ്ഞു. ഇവിടെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ ദ്വീപുകാരുടെ ഏകാശ്രയമായ കടത്തുവഞ്ചി പോലീസുകാര്‍ കെട്ടിയിട്ടു. പത്താം വാര്‍ഡ് കുറങ്കേട്ട് ദ്വീപിനുവേണ്ടി പഞ്ചായത്ത് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
വഞ്ചി കെട്ടിയിട്ടതോടെ വിവിധമേഖലകളില്‍ പണിയെടുത്തിരുന്ന മുഴുവന്‍ തൊഴിലാഴികളും ഇതര മേഖലകളിലെ ജീവനക്കാരും വീട്ടിലിരിപ്പായി. എന്നാല്‍ സ്വന്തമായി വഞ്ചിയുളളവര്‍ നിരോധനം മാനിക്കാതെ പുറത്തിറങ്ങിയതോടെ അധികൃതര്‍ വലഞ്ഞു. അവശ്യ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ കായല്‍ കടന്ന് വടുതലയില്‍ എത്തണം . വഞ്ചി പിടിച്ചെടുക്കുന്നത് പ്രയോഗികമല്ലാത്തതിനാല്‍ പോലീസിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ടിജെ വിനോദ് എംഎല്‍എ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തി. ദ്വീപ് നിവാസികള്‍ക്ക് അരിയും 15 ഓളം വരുന്ന ആവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റും അദ്ദേഹം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെവി രാജേഷ്, ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജു അഴിക്കകത്ത് എന്നിവരും എംഎല്‍എ യോടൊപ്പം ഉണ്ടായിരുന്നു.

