ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ ​കുത്തിപ്പരിക്കേല്‍പ്പിച്ച കാമുകനെ പൊലീസ് പിടികൂടി

ഫറോക്ക്:​ ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ ​കുത്തിപ്പരിക്കേല്‍പ്പിച്ച കാമുകനെ പൊലീസ് പിടികൂടി. ചേലേമ്പ്ര പു​ല്ലിപ്പറമ്പ് ​തലക്കോട്ടീരി പുറായ് ​കണ്ടാരംപെറ്റ ഹൗസില്‍ കെ.പി സനൂപി(37)​നെയാണ് ഫറോക്ക് സി.ഐ കെ. കൃഷ്ണനും സംഘവും പിടികൂടിയത്. മൂന്ന് മാസം മുമ്പാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. ഇതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
10 – 1 -2021 ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്.

കാട്ടിലും കുന്നിന്‍ മുകളിലുമായി ​ഒളിവില്‍ ​കഴിഞ്ഞിരുന്ന പ്രതി രാത്രിയിൽ പുറത്തിറങ്ങുന്നതായിരുന്നു പതിവ്. രാത്രിയില്‍ തുടര്‍ച്ചയായി സി.സി.ടി.വി നിരീക്ഷിച്ചാണ് ഒളി സങ്കേതം ​പൊ​ലീസ് കണ്ടെത്തിയത്. ചേലേമ്പ്ര കൊളക്കുത്ത് ഭാഗത്ത് കുറ്റിക്കാടുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന പ്രതിയെ അര്‍ദ്ധരാത്രിയാണ് പൊലീസ് പിടിച്ചത്​

പൊ​ലീസിനെ കണ്ട് ഓടിയ ഇയാള്‍ 25 അടി ആഴമുള്ള കല്ലുവെട്ടി കുഴിയിലേക്ക് ചാടി. പോലീസ് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →