കുളമാവ്‌ അണക്കെട്ടിന്‌ മുകളിലൂടെയുളള കാല്‍ നടയാത്ര പോലീസ്‌ തടഞ്ഞതായി പരാതി

കുളമാവ്‌: അണക്കെട്ടിന്‌ മുകളിലൂടെയുളള കാല്‍ നടയാത്ര സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതായി പരാതി. കോവിഡ്‌ കാലം മുതല്‍ ഡാമിന്‌ മുകളില്‍ സഞ്ചാരികളെ കയറ്റരുതെന്ന നിര്‍ദ്ദേശം ലഭിച്ചതായി ഇവിടെ സുരക്ഷാ ചുമതലയിലുളള പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഡാമിനു മുകളില്‍ ആളുകള്‍ കയറുന്നത്‌ തങ്ങള്‍ തടഞ്ഞില്ലെന്നാണ്‌ കെഎസ്‌ഇബി ഡാം വിഭാഗം അറിയിച്ചത്‌. ഡാമിന്‍റെ ഫോട്ടോയെടുക്കുന്നതില്‍ മാത്രമാണ്‌ നിരോധനമുളളത്‌. ലോക്കല്‍ പോലീസിനും നിരോധനം സംബന്ധിച്ച്‌ അറിവില്ല. ഡാമിന്‌ മുകളിലൂടെ നടന്ന്‌ കാഴ്‌ച കാണാനുളള സൗകര്യം നിഷേധിക്കുന്നത്‌ കുളമാവ്‌ കേന്ദ്രീകരിച്ചുളള വിനോദ സഞ്ചാര വികസനത്തിന്‌ തുരങ്കം വയ്‌ക്കാനുളള നടപടിയാണെന്ന്‌ ആക്ഷേപമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →