മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ആശുപത്രി തീപിടുത്തത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ധനസഹായം നൽകുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ആയിരിക്കും ഈ തുക കൈമാറുക. മരണപ്പെട്ട ആളുകളുടെ അടുത്ത ബന്ധുവിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കൈമാറും