ന്യൂഡൽഹി: കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചുകൂടേ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സമരം നിയന്ത്രിക്കാൻ കോടതി ഇടപെടില്ല, കർഷകരുടെ രക്തം തങ്ങളുടെ കയ്യിൽ പുരളാൻ ആഗ്രഹിക്കുന്നില്ല. നിരവധി സംസ്ഥാനങ്ങൾ നിയമത്തിന് എതിരാണ്. സമരം നടത്തുന്നത് ഒരു വിഭാഗം മാത്രമാണെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. ഹർജി പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി
കർഷക സമരം പരിഹരിക്കാത്തതിൽ സുപ്രീം കോടതിക്ക് അതൃപ്തി , നിയമം നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചുകൂടേ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു, ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി
