ബംഗളൂരു: എയർ ഇന്ത്യയുടെ വനിതകൾ മാത്രം പറത്തിയ യാത്രാ വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലെ സിലിക്കണ്‍വാലിയില്‍ നിന്നും ബംഗളൂരുവിലെത്തി. 11 – 1 – 2021 തിങ്കളാഴ്ചയാണ് പതിനേഴ് മണിക്കൂറുകൾ കൊണ്ട് 17000 കിലോമീറ്ററുകള്‍ താണ്ടി വനിതകള്‍ ചരിത്രം സൃഷ്ടിച്ചത്.
മുഖ്യപൈലറ്റ് സോയാ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റന്‍ പാപാഗാരി തന്മയി, ക്യാപ്റ്റന്‍ ആകാന്‍ഷാ സോനാവാരേ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവരുടെ സംഘമാണ് വിമാനം പറത്തിയത്.ഇവർ നേരത്തെ 8000 മണിക്കൂര്‍ വിമാനം പറത്തി ശേഷി നേടിയിരുന്നു. വിമാനത്തിലെ യാത്രക്കാരും വനിതകളായിരുന്നു എന്നും പ്രത്യേകതയാണ്.കേരളമെന്ന് രേഖപ്പെടുത്തിയ വിമാനമാണ് ചിരിത്രമായ ദൗത്യത്തിന്റെ ഭാഗമായത്.

