കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു

ഉദുമ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോല്‍ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ആണ് മരിച്ചത്.

8 – 1 – 2021 വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച്‌ കളിക്കുന്നതിനിടയിലാണ് മൂക്കില്‍ മണ്ണെണ്ണ കയറിയത്. അവശനായ കുട്ടിയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നില ഗുരുതരമായതിനാല്‍ മംഗാലപുരം ആശുപത്രി എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

അപകടപരമായ വസ്തുക്കള്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ പുറത്തുവെക്കരുതെന്ന് ബേക്കലം എസ് ഐ അജിത് കുമാര്‍ അഭ്യര്‍ത്ഥിച്ചു , ചെറിയ ഒരു അശ്രദ്ധ മതി നമ്മെ തീരാദുഃഖത്തിലാക്കാൻ എന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

Share
അഭിപ്രായം എഴുതാം