ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്നാട് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി. 3000ത്തോളംപേരാണ് വള്ളുവര്‍ കോട്ടത്ത് തടിച്ചുകൂടിയത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
“വാ… വാ… തൈലവാ…” “മാട്രുവോം മാട്രുവോം എലാവട്രയും മാത്തുവോം “
തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു തെരുവിലിറങ്ങിയത്.
തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍നിന്ന് ജനങ്ങള്‍ വള്ളുവര്‍ കോട്ടത്തെത്തി. പൌരാണിക കേന്ദ്രമായ വള്ളുവര്‍ കോട്ടത്തിന്റെ മതിലിന് ചുറ്റും ’എന്റെ വോട്ട് രജനിക്ക്… അല്ലെങ്കില്‍ ആര്‍ക്കുമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 2020 ഡിസംബര്‍ 31ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് രജനി പിന്മാറി. സംഘ്പരിവാര്‍ അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍നിന്ന് രജനീകാന്തിന്റെ തീരുമാനം തിരുത്താന്‍
ശ്രമം നടക്കുന്നുണ്ട്.

