കോട്ടയം: സംസ്ഥാന എന്‍സിപി പിളർപ്പിലേക്കെന്ന വ്യക്തമായ സൂചന നൽകി ശനിയാഴ്ച(09/01/21) കോട്ടയത്ത് ശശീന്ദ്രന് വിഭാഗം പ്രത്യേക യോഗം ചേരും. മുൻകാല കോണ്‍ഗ്രസ് എസ് നേതാവ് സി എച്ച് ഹരിദാസിന്റെ ചരമ വാര്‍ഷികത്തിന്റെ പേരിലാണ് ശശീന്ദ്രൻ പക്ഷം ഒന്നിക്കുന്നത്. എന്നാൽ പരിപാടിക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ പരാതി നല്‍കുമെന്ന് മാണി സി കാപ്പൻ വിഭാഗം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന് മാസ്റ്ററും വിവിധ ജില്ലകളില്‍ യോഗം വിളിച്ചു ചേർത്തിട്ടുണ്ട് . ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രാദേശിക നേതാക്കളെ ഒപ്പം ചേര്‍ത്ത് ശക്തി പ്രകടനമാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.

