ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച്‌ നാലുപേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച്‌ നാലുപേര്‍ മരിച്ചു. 7-1-2021 വ്യാഴാഴ്ച ജമാല്‍പുര്‍കല ഗ്രാമത്തിലാണ് സംഭവം.

ഹരിദ്വാര്‍-ലക്‌സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഹരിദ്വാര്‍ എസ്‌ പി സെന്തില്‍ അവുദായ് കൃഷ്ണ രാജ് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നാണ് ട്രെയിന്‍ കൊണ്ടുവന്നത്. ട്രാക്കിന്റെ വീതി കൂട്ടി ഹൈ സ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍ മജിസ്റ്റേരീയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →