ഇന്ത്യയിലെ കാര്‍ഷികോത്പന്നങ്ങളുടെയും, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെയും കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി, ഭൂട്ടാനിലെ ഇന്ത്യന്‍ എംബസിയും, എ.പി.ഇ.ഡി.എ. യും ചേര്‍ന്ന് (APEDA), 2021 ജനുവരി 07 ന് ഒരു വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ് (ബി.എസ്.എം.) സംഘടിപ്പിച്ചു. കാര്‍ഷിക – ഭക്ഷ്യ മേഖലയില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് വ്യാപാര മേഖലയിലെ പ്രധാന പങ്കാളികളെയും ഇരു സര്‍ക്കാരുകളെയും ഒരു പൊതുവേദിയില്‍ കൊണ്ടുവരാന്‍ യോഗത്തിനായി.
ഭൂട്ടാനുമായി സംഘടിപ്പിച്ച ഈ വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ് വിവിധ രാജ്യങ്ങളുമായി എ.പി.ഇ.ഡി.എ. സംഘടിപ്പിച്ച ഇത്തരം പരിപാടികളുടെ പരമ്പരയിലെ പതിനഞ്ചാമത്തേതാണ്.
വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റില്‍, വിവിധ വ്യാവസായിക-കാര്‍ഷിക സ്ഥാപനങ്ങളും, സര്‍ക്കാര്‍ വകുപ്പുകളും വിഷയാവതരണം നടത്തി.
കോവിഡ്-19 മഹാമാരി കാരണം, കയറ്റുമതി പ്രോത്സാഹന കര്‍മ്മപരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെയും ഭൂട്ടാനിലെയും കയറ്റുമതി-ഇറക്കുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വേദി ഒരുക്കുന്നതിനായി വെര്‍ച്വല്‍-ബി.എസ്.എം.സംഘടിപ്പിക്കാന്‍ എ.പി.ഇ.ഡി.എ. നേതൃത്വം നല്‍കിയത്.

