തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി, പ്രവാസി പുനരധിവാസി പദ്ധതി (NDPREM) പ്രകാരം വായ്പാ നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നല്‍കുന്നു. നോര്‍ക്കാ റൂട്‌സിന്റെ നേതൃത്വത്തില്‍ കാനറാ ബാങ്ക്,സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന ക്യാമ്പ്. ജനുവരി 13 ന് രാവിലെ 10ന് കാഞ്ഞാങ്ങാട് വ്യാപാര ഭവനിലും , 14ന് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലും ,ജനുവരി 20ന് രാവിലെ പേരാമ്പ്ര ചേമമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27ന് തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലും 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതല്‍ ക്യാമ്പ് സംഘടിപ്പിക്കും. രണ്ട്‌വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും.
അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം നിബന്ധനകളോടെ വായ്പ അനുവദിക്കുകയും, അഭിരുചിയുളളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് സ്ഥാപനമായ സിഎംഡിയുടെ സേവനം പ്രയോജനപ്പെടുത്തും. സംരംഭകര്‍ക്ക് മൂലധനം ,പലിശ സബ്‌സിഡി എന്നിവ ലഭ്യമാക്കും. താല്‍പ്പര്യമുളളവര്‍ നോര്‍ക്ക റൂട്‌സിന്‍റെ www.norkaroots.org ന്നെ വെബ്‌സൈറ്റില്‍ NDPREM ഫീല്‍ഡില്‍ പാസ്‌പോര്‍ട്ട് ,പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുകയുള്‍പ്പടെയുളള ലഘു വിവരണവും രണ്ടുവര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, എന്നിവയുടെ അസലും പകര്‍പ്പും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്ന ദിവസം കൊണ്ടുവരണം.
പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിഎംഡിയിടെ സഹായ കേന്ദ്രം(8590602802)നമ്പരിലും നോര്‍ക്കറൂട്‌സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നി്ന്നും)00918802012345(വിദേശത്തുനിന്നും)(മിസ്ഡ്‌കോള്‍സേവനം)കോഴിക്കോട് 04952304885 മലപ്പുറം 0483273292.

