ഇന്ത്യയിൽ ഉയർന്ന തോതിലുള്ള ഗർഭമലസൽ , പ്രതിക്കൂട്ടിൽ വായു മലിനീകരണമോ?

ന്യൂഡൽഹി: വായു മലിനീകരണവും ഗർഭം അലസലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.

ഇന്ത്യയിലെയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും വായു മലിനീകരണം ഗർഭം അലസൽ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

‘ദ ലാൻസെറ്റ് ‘ മെഡിക്കൽ ജേണൽ നടത്തിയ ഒരു പഠനത്തിൽ, ദക്ഷിണേഷ്യയിൽ പ്രതിവർഷം 350,000 ഗർഭം അലസലുകൾ നടക്കുന്നുണ്ടെന്ന് പറയുന്നു. ഉയർന്ന വായു മലിനീകരണമാണ് ഇതിന്റെ ഒരു കാരണമെന്നാണ് പഠനം പറയുന്നത്.

‘ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഗർഭ അലസൽ നടക്കുന്നതും ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്നതും ദക്ഷിണേഷ്യയിലാണ്.’പീക്കിംഗ് സർവകലാശാലയിലെ താവോ സ്യൂ പ്രസ്താവനയിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →