സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു

കൊച്ചി: സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. ഹർജി വീണ്ടും ഈ മാസം 15 ന് പരിഗണിക്കും.

കോടതി വിധി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കൂടുതൽ സമയം ഇതിന് ആവശ്യമാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.

അതേസമയം, കോതമംഗലം പള്ളി സിആർപിഎഫ് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തർക്കം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസർക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്. പുനഃപരിശോധനാ ഹർജി നൽകുമെന്ന് എഎസ്ജി കോടതിയിൽ പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗത്തിന്റെയും വിശ്വാസം നേടാൻ സംസ്ഥാന സർക്കാരിനായില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രധാനമന്ത്രി മുൻകൈയ്യെടുത്ത് ഇരുകൂട്ടരുമായും ചർച്ച നടത്തുന്നുണ്ട്. സംസ്ഥാനം സഹായം ആവശ്യപ്പെട്ടാൽ കേന്ദ്രം പരിഗണിക്കുമെന്നും എഎസ്ജി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →