ശുചിത്വമിഷന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട : ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ 2021 ലെ കലണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ വൈസ് പ്രസിഡന്റ് രാജി പി. രാജപ്പനു നല്‍കി പ്രകാശനം ചെയ്തു.  ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →