ഇന്ത്യയുടെ ഏഴാമത് വാണിജ്യ നയ അവലോകനത്തിന് ലോക വ്യാപാര സംഘടനയിൽ തുടക്കമായി

ഇന്ത്യയുടെ ഏഴാമത് വാണിജ്യ നയ അവലോകനത്തിന് (TPR) ജനീവയിലെ ലോക വ്യാപാര സംഘടന ആസ്ഥാനത്ത് 2021 ജനുവരി ആറിനു തുടക്കമായി. അംഗരാഷ്ട്രങ്ങളുടെ ദേശീയ വാണിജ്യ നയങ്ങളെ പറ്റിയുള്ള സമഗ്ര അവലോകനമാണ് ഇതിൽ നടത്തുക. 2015 ലാണ് ഇതിനു മുൻപ് ഇന്ത്യയുടെ വാണിജ്യ നയ അവലോകനം നടന്നത്. വാണിജ്യ സെക്രട്ടറി ഡോക്ടർ അനൂപ് വാധവാനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യ സ്വീകരിച്ച വാണിജ്യ-സാമ്പത്തിക മുന്നേറ്റങ്ങൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് ലോകവ്യാപാരസംഘടന ഇതോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. അവലോകന കാലയളവിൽ ഇന്ത്യ സ്വന്തമാക്കിയ 7.4% സാമ്പത്തികവളർച്ചയെ അഭിനന്ദിച്ച സംഘടന ഇക്കാലയളവിൽ രാജ്യം സ്വീകരിച്ച പരിഷ്കാര നടപടികളിൽ സന്തുഷ്ടി രേഖപ്പെടുത്തി.

ഇന്ത്യ സ്വീകരിച്ച ശക്തമായ സാമ്പത്തികവളർച്ച നടപടികൾ, പ്രതിശീർഷ വരുമാനം, ആയുർദൈർഘ്യം തുടങ്ങിയ സാമൂഹിക-സാമ്പത്തിക ഏകകങ്ങളിലും പുരോഗതി ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ സംബന്ധിച്ച നയം കൂടുതൽ ഉദാരമാക്കിയതിലും, നിരവധി വാണിജ്യ പ്രോത്സാഹന നടപടികൾ സ്വീകരിച്ചതിലും സെക്രട്ടറിയേറ്റ് ഇന്ത്യയെ അഭിനന്ദിച്ചു.

ശക്തമായ സാമ്പത്തിക വളർച്ച സ്വന്തമാക്കിയ ഇന്ത്യയെ അമ്പതോളം അംഗ രാഷ്ട്ര പ്രതിനിധികൾ അഭിനന്ദിച്ചു. ലോക ബാങ്കിന്റെ വ്യവസായ സൗഹൃദ സൂചികയിൽ ഇന്ത്യ നേടിയ പുരോഗതിയിലും അംഗങ്ങൾ സന്തുഷ്ടി പ്രകടിപ്പിച്ചു.

അവലോകനയോഗത്തിൽ രണ്ടാം ദിനമായ 2021 ജനുവരി എട്ടിന്, ഇന്ത്യയുടെ വാണിജ്യ-സാമ്പത്തിക നയങ്ങൾ സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →