മലയാറ്റൂര്‍: മലയാറ്റൂര്‍ അടിവാരത്ത് മണപ്പാട്ട് ചിറക്കുസമീപം കുട്ടികളുടെ പാര്‍ക്കും ഓപ്പണ്‍ ജിമ്മും നിര്‍മ്മിക്കുന്നു. ഈ പദ്ധതിക്കായി 65 ലക്ഷം രുപ അനുവദിച്ചതായി റോജിഎം ജോണ്‍ എംഎല്‍.എ അറിയിച്ചു. ടൂറിസം വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രധാന്യവും പ്രദേശത്തിന്റെ ടൂറിസം സാധ്യതയും എംഎല്‍എ ടൂറിസം ഡയറക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.
മലയാറ്റൂരില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നു
