കൊച്ചി: വൈറ്റിലയിലെ ഉദ്ഘാടനം ചെയ്യാത്ത പാലത്തിലൂടെ അജ്ഞാതര്‍ വാഹനം കടത്തിവിട്ടത് ഗതാഗതകുരുക്കിന് കാരണമായി. ആലപ്പുഴ ഭാഗത്തുനിന്നും വന്ന വാഹനങ്ങളാണ് പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേട് മാറ്റി കടത്തിവിട്ടത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങളെ പോലീസ് ബലമായി തിരിച്ചിറക്കി. ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി ആലപ്പുഴയില്‍ നിനിന്നും വന്ന ആരോഗ്യ വകുപ്പിന്റെ വാഹനങ്ങളാണ് പാലത്തില്‍ കുരുങ്ങിയത്. .
പാലം ഗതാഗതത്തിന് തുറന്ന് നല്‍കിയിട്ടില്ലെന്ന കാര്യം ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുളളവരടക്കം മേല്‍പ്പാലത്തിലേക്ക് കയറി . വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങി കിടന്നശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. പാലം തുറന്ന് കൊടുത്തവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ 2021 ജനുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിലവിലുളള ഗതാഗതകുരുക്കിന് വലിയൊരളവില്‍ ഇതോടെ പരിഹാരമാകും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്നതാണ് ഈ രണ്ട് മേല്‍പ്പാലങ്ങളും 86.34 കോടി രൂപയാണ് വൈറ്റില മേല്‍പ്പാലത്തിന് ചെലവ്. 82.74 കോടി രൂപയാണ് കുണ്ടന്നൂര്‍ മേലപ്പാലത്തിന് ചെലവ്. പ്രവര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ദേശീയ പാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങല്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് പൂര്‍ണ്ണമായും പണം കണ്ടെത്തിയത്.

